Skip to main content

Posts

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി എന്തൊക്കെയോ ചെയ്ത്
Recent posts

കടിക്കുന്ന പട്ടിയെ വാങ്ങിയ പോലെ....

എന്റെ അചാച്ചി ഒരു govt കോൺട്രാക്ടർ ആയിരുന്നു.... Cpwd, bsnl പോലുള്ള സ്ഥലങ്ങളിൽ civil work ഒക്കെ എടുത്തു... കടവും കടത്തിനു പുറത്തു കടവുമായി, വർക്ക്‌ നടത്തിയിരുന്ന ഒരാൾ.... അപ്പൊ ചിലർ ചോദിക്കും എന്തിനാ ഇത്ര കഷ്ടപ്പെട്ട് പണിയെടുക്കുന്നത് എന്നു... ജീവിക്കാനാണ് ഭായ് ... കഞ്ഞി കുടിക്കണം, കുട്ടികളെ വളർത്തണം... വേറെ പണിയുണ്ടേൽ തരണം ചേട്ടാ.... അതുപോട്ടെ, back to the point... ടെലിഫോൺ എക്സ്ചേഞ്ച്, പുതിയ കെട്ടിടങ്ങൾ ഒക്കെ പണിയുമ്പോൾ... അതിന്റെ ഉൽഘാടനത്തിന്റെ കാര്യങ്ങൾ അതായതു പന്തൽ, കസേര, മറ്റുമൊക്കെ ഒരു ഡിസ്‌കൗണ്ട് റേറ്റിൽ ചെയ്യേണ്ടി വരും.... അങ്ങനെ ഒരു ഉൽഘാടനപന്തൽ കാണുമ്പോൾ.... അതുവരെ 5 പൈസ ഉപകാരമില്ലാത്ത പാർട്ടിപ്രവർത്തകർ രംഗപ്രവേശം ചെയ്യും.... ഇന്ന കളർ കൊടി എന്നൊന്നുമില്ല.... അന്നേരം എല്ലാം ഒറ്റകെട്ടാണ്.... നീ കുറെ ഉണ്ടാക്കിയതല്ലേ?.... മിനിമം ഒരു 50k തന്നിട്ട് മതി, ബാക്കി എന്ന നിലപാടിൽ.... വർഷങ്ങൾക്കു മുൻപാണ്.. ഇപ്പോഴും സ്ഥിതി വ്യത്യാസം ഒന്നുമില്ല.... ഉടക്കാൻ ത്രാണി ഇല്ലാത്തതു കൊണ്ട് കടം മേടിച്ചു എല്ലാരേം തൃപ്തിപെടുത്തും... അല്ലേൽ നമ്മുടെ വരവേൽപ്പ് സിനിമയിൽ മോഹൻലാലിനെ ജീവിക്കാൻ സമ്മതിക്കാതെ പോല

തിരിച്ചറിവുകളുടെ അളവുകോൽ...

അഞ്ച് വർഷം മുൻപ്... 2017 ഇൽ... ടെക്‌നോപാർക്കിലെ ജോലി ഒക്കെ പോയി, കോൺട്രാക്ടർ ബിസിനസ്സിലും ഒരു കൈനോക്കി... തകർന്നു തരിപ്പണം ആയി... ഇനി എന്ത്...? എന്നൊരു ചോദ്യവുമായി ഇരിക്കുക ആയിരുന്നു ഞാൻ .... ഒത്തിരി തലപ്പുകച്ചതിന് ശേഷം.... ഇനി ഒന്നും വേണ്ട കുഞ്ഞുങ്ങളെയും നോക്കി അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കാം എന്നു  തീരുമാനിക്കുന്നു....  എന്റെ ചില കൂട്ടുകാരൊക്കെ എന്നോട് പറയാറുള്ളത് പോലെ.... 'ഒരു പൊടിക്ക് അടങ്ങാം...' എന്നു കരുതി ആനിയമ്മയെയും നോക്കി കുറച്ചു നാൾ മുന്പോട്ട് പോയി... പക്ഷെ ഇത്രേം വർഷം ആളുകളെ കണ്ട്, ഓടി നടന്ന എനിക്ക്... വീട്ടിൽ ചുമ്മാ കുഞ്ഞിനേയും നോക്കി... സിനിമയും കണ്ട് ഇരിക്കുക എന്നു പറഞ്ഞാൽ... എന്തോ... ഒരു വിമ്മിഷ്ടം പോലെ ആയിരുന്നു... ശെരിയാണ് കുഞ്ഞുങ്ങളെ നോക്കാൻ പറ്റുന്നുണ്ട്...., അവർക്കു വയ്യ എങ്കിൽ ബോസ്സിന്റെ മുൻപിൽ ലീവിനു വേണ്ടി തലയും ചൊറിഞ്ഞു നിൽക്കേണ്ട... അവർ ഹാപ്പി ആണ്... പക്ഷെ, എന്തോ...ഞാൻ ഹാപ്പി അല്ലായിരുന്നു... എനിക്കെന്തോ ഒന്നു നഷ്ടപെട്ട പോലെ ആയിരുന്നു.... ആൾക്കാരെ ഫേസ് ചെയ്യാൻ മടി..., സംസാരിക്കാൻ ബുദ്ധിമുട്ടു.. കോൺഫിഡൻസ് ഇഷ്യൂ ഒക്കെ ഉണ്ടായിരുന്നു.... അന്നേരം... എന്ത് ച

Sex എഡ്യൂക്കേഷൻ

 ഈ അടുത്ത് ഒരു ബുക്ക്‌ വായിച്ചു... പകുതിയേ ആയുള്ളൂ... പക്ഷെ ഷെയർ ചെയ്യണം എന്നു തോന്നി... Online purchases ഇന്റെ കുത്തൊഴുക്കിൽ താമസിച്ചു പോയി കണ്ടെത്താൻ.... വാങ്ങിയത് mall of Travancore ഇലെ കറന്റ്‌ ബുക്സിൽ നിന്നും  dcbooks ഇന്റെ "തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ...?"  By ഡോ ഷിംന അസീസ്  & ഹബീബ് അഞ്ജു - ഒരു സമഗ്ര ലൈംഗീകത വിദ്യാഭ്യാസ പുസ്തകം Sex education എന്നു കേൾക്കുമ്പോൾ തന്നെ നെറ്റിച്ചുളിക്കുന്നവരും, കാര്യങ്ങൾ വിഴുങ്ങുന്നവരും ആണ്, ഞാൻ ഉൾപ്പടെ ഉള്ള പലരും.. പിന്നെ പല തെറ്റിധാരണകളും ഉണ്ട്... അതെല്ലാം കഥ പോലെ വായിച്ചു പോകാവുന്ന ഈ ബുക്കിൽ നിന്നും മനസിലാക്കാം. നിങ്ങൾ ഒരു രക്ഷിതാവാണേൽ ഉറപ്പായും ഇത് വായിച്ചിരിക്കണം എന്നു ഞാൻ പറയും, ഒരിക്കലും ഒരു നഷ്ടം ആയിരിക്കില്ല. Sex education എന്നാൽ ജനനം മുതൽ മരണം വരെ ഒരു വ്യക്തിയുടെ ജീവിതത്തിലെ, ഏതാണ്ട് എല്ലായിടത്തും സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം വിഷയങ്ങൾ ആണ്... നമ്മുടെ ഒക്കെ ചെറുപ്പത്തിൽ മിക്കവർക്കും ഇതൊക്കെ ഒന്നെങ്കിൽ കിട്ടിയിട്ടില്ല, അല്ലെങ്കിൽ കിട്ടിയത് അപൂർണം ആയിരുന്നു...അതിന്റെ ബുധിമുട്ടുകൾ പലരും പലരീതിയിലും അനുഭവിച്ചിട്ടും ഉണ്ടാ

Crying is bad - അല്ലെ അമ്മാ?

A small talk about emotional regulation with my 5yr old annieyamma 💕 കുറെ നാളായി ചുമയും ജലദോഷവും മാറാതെ നിന്നതിനാൽ ആനിക്കുട്ടിക്ക് ബ്ലഡ്‌ ടെസ്റ്റ്‌  ഉം xray യും പറഞ്ഞു ഡോക്ടർ... ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുന്നിടത്തെ കോലാഹലം ഒക്കെ കഴിഞ്ഞു, കരഞ്ഞു മൂക്ക് തിരുമി ഇരിക്കുന്ന ആനിയോട്, ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു - "ആഹാ ആനിക്കുട്ടി brave ആണല്ലോ?... " വലിയ പ്രസന്നത ഒന്നും ഇല്ലാതെ ആനിയമ്മ - "ഇല്ല അമ്മാ ... crying is bad; and I cried" പിന്നെ ആളൊന്നും മിണ്ടുന്നില്ല.... "പക്ഷെ ആനി ആ സിറ്റുവേഷൻ ഫേസ് ചെയ്തല്ലോ? അപ്പൊ ആനി brave അല്ലെ...?" "No അമ്മാ ... crying bad ആണ്... And I cried..." "ഇല്ല മോളെ crying എന്നാൽ, laughing, angry ഒക്കെ പോലെ ഉള്ള ഒരു emotion ആണ് അത് നമ്മുക്ക് express ചെയ്യാം...." ആനിയമ്മ convinced അല്ല....🙄🙄🙄 "അമ്മയ്ക്ക് തലവേദന വരുമ്പോൾ അമ്മ കരയാറില്ലേ? അത് കൊണ്ട് അമ്മ brave അല്ലാണ്ട് ആവുമോ? നമ്മൾ ആ pain deal ചെയ്യുന്നില്ലേ? so we are brave... ആനി ആണേലും ബ്ലഡ്‌ എടുത്തപ്പോൾ runaway ചെയ്തില്ലലോ... അത് ഡീൽ  ചെയ്തില്

ഒരു ഫാദർസ് ഡേ പ്രഹസനം

An Old Pic of Author with her Dad കുറെ നാളായി എഴുതാനിരിക്കുമ്പോൾ ഒന്നും അങ്ങോട്ട്‌ പറ്റുന്നില്ല... (നമ്മുടെ നെടുമുടി വേണു സ്റ്റൈലിൽ പറ്റുന്നില്ലാ ഉണ്ണിയെ....)...എവിടെയോ എന്തോ ഒരു തകരാറു പോലെ... മദർസ് ഡേ യുടെ അത്ര ഡെക്കറേഷൻ ഒന്നും ഇല്ലേലും, ഒരു ഫാദർസ് ഡേ കൂടി കഴിഞ്ഞു പോയി... എനിക്കീ വക 'ഡേയ്‌സ് ' ഒക്കെ അല്ലർജി ആണേലും...  ഒരു വിഷയം ആയല്ലോ എന്നു കരുതി എഴുതി തുടങ്ങിയതാ... അങ്ങനേലും  എഴുത്തിലേക്കു തിരിച്ചു കാലെടുത്തു വെയ്ക്കാം എന്നു കരുതി....പക്ഷെ അങ്ങോട്ട്‌ നീങ്ങിയില്ല .... അതാ ഇപ്പോ ഫാദർസ് ഡേ കഴിഞ്ഞു.... എടുത്ത സെൽഫി ഒക്കെ സ്റ്റാറ്റസ് വിട്ടുകഴിഞ്ഞപ്പോൾ ഒന്ന് ഇറങ്ങിയേക്കാം എന്നു കരുതിയത്...  (വെറൈറ്റി അല്ലെ?)... അല്ലേലും ഓണത്തിന് എല്ലാരും സെറ്റ് സാരീ ഉടുക്കുമ്പോൾ ഞാൻ കറുത്ത സാരീ ഉടുക്കും... കൂട്ടത്തിൽ വേറിട്ട്‌ നിൽക്കണമല്ലോ  എന്റെ കുഞ്ഞിലേ ഒന്നും ഫാദർസ് ഡേ ഉണ്ടായിരുന്നോ എന്നു പോലും ഞാൻ ഓർക്കുന്നില്ല... ഇന്നലെ റേഡിയോയിൽ കേട്ടു... ഇപ്പോ ഫാദർസ് ഡേ പ്രമാണിച്ചു  സ്വർണകടയിൽ ഒക്കെ ഓഫർ ഉണ്ടെന്നു... അപ്പോൾ അക്ഷയതൃതിയ ഒക്കെ കളം വിട്ടോ...?   ഈ മാർക്കറ്റിംഗ് കാരുടെ ഓരോരോ വിദ്യകൾ... ഇനിയിപ്പോ ഒ

ചിന്ന transformation story (കഥ തുടരുന്നു പാർട്ട്‌ 2)

  കഴിഞ്ഞ ബ്ലോഗ് പോസ്റ്റിൽ ഒരു മണിക്കൂറോളം നടക്കുന്നതിനെ പറ്റി ഘോരഘോരം പ്രസംഗിച്ചെങ്കിലും.... നടപ്പ് പെട്ടെന്ന് തന്നെ നിർത്തേണ്ടി വന്നു..... തള്ളി മറിച്ചതെല്ലാം വെറുതെയായി .... കാരണം വേറൊന്നുമല്ല ഒരു പട്ടി എനിക്ക് രണ്ടു കിലോമീറ്റർ ഓളം എസ്ക്കോർട് വന്നു എന്നതാണ്....   എല്ലാ ദിവസവും കണ്ടോണ്ടിരുന്ന പട്ടി ആണ്... അന്നേരം ഒക്കെ അതും അതിന്റെ ഫ്രണ്ട്സും ഒക്കെ ഉറക്കം ആയിരിക്കും.... പക്ഷെ പെട്ടന്നു ഒരു ദിവസം അതിനു എന്നോടൊരു പ്രേത്യേക സ്നേഹം.... ഞാൻ നടക്കും അത് പുറകെ നടക്കും... ഞാൻ നിൽക്കും അപ്പൊ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ, ചില പൂവാലന്മാരൊക്കെ നിൽക്കുന്ന മട്ടിൽ അതും നിൽക്കും... എന്നിട്ട്... അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കും... ( എനിക്കാണേൽ  ആ പട്ടിയുടെ ആക്ഷൻസൊക്കെ കണ്ടിട്ട് ഹിറ്റ്ലർ സിനിമയിലെ ജഗദീഷിനെ ഒക്കെ ഓർമവന്നു   .... ) ഒരു ഏരിയ വിട്ടു അടുത്ത് ഏരിയയിലേക്ക് കടക്കുമ്പോൾ....ആ ഏരിയയിൽ പട്ടികൾ എല്ലാം കൂടി കുരച്ചു കൊണ്ട് ഇതിന്റെ നേർക്കു വരും (കാരണം ഇത് ബോർഡർ മാറി കേറിയ പട്ടിയാണല്ലോ... എന്തൊക്കെ റൂൾസ്‌ ആണ് അവർക്കു  )... ഇത് എന്റെ കൂടെ നടക്കുന്നത് കൊണ്ട്.. ഇൻ എഫക്ട് ആ പട്ടികൾ എല്ലാ